നേരെ സ്റ്റേറ്റ് ബാങ്കിൽ ചോദിച്ചു അവർ ഇരുന്നു ചിരിക്കുവാ ക്യാഷ് ആയാൽ പോകുമെന്ന്

2000 രൂപ സ്റ്റേറ്റ് ബാങ്കിൽ ഇട്ടു.. ഇട്ടതു സ്റ്റേറ്റ് ബാങ്ക് ന്റെ വേറെ ബ്രാഞ്ചിൽ നിന്ന് ആയോണ്ട് ഒരു 57 രൂപ 50 പൈസ അവർ എടുത്തു..പിറ്റേന്നു ബാക്കി 1900 എടുക്കാൻ ചെന്നപ്പോൾ അവിടെ 100 ന്റെ നോട്ട് ഇല്ല.. 1500 എടുത്തു.. സർവീസ് ചാർജ് ഒന്നും എടുത്തില്ല.. പിറ്റേന്ന് ബാക്കി 400 എടുക്കാൻ വേണ്ടി ഒരു ATM ൽ കേറി അവിടെ ATM ൽ 100 ന്റെ നോട്ട് ഇല്ല.. അങ്ങനെ 2 ATM ൽ 5 തവണ നോക്കി.. അവിടെല്ലാം 100 ന്റെ നോട്ട് ഇല്ലാന്ന് എഴുതി കാണിച്ചു.. പിന്നെ വെറുതെ ബാലൻസ് നോക്കിയപ്പോൾ 115 രൂപ പോയെന്നു അക്കൗണ്ടിൽ നിന്ന്.. ഞങ്ങൾ statement എടുത്തു നോക്കിയപ്പോൾ കണ്ണ് തളളി പോയി.. 115 രൂപ ഇന്ന് സ്റ്റേറ്റ് ബാങ്ക് എടുത്തേക്കുന്നു… നേരെ സ്റ്റേറ്റ് ബാങ്കിൽ ചെന്ന് ചോദിച്ചു.. അവർ ഇരുന്നു ചിരിക്കുവാ.. ഇത് ഇങ്ങനെ ഒക്കെ നോക്കിയാൽ ക്യാഷ് ഒക്കെ പോകുമെന്ന്..ATM ൽ ക്യാഷ് ഇല്ലന്ന് കാണിച്ചതിന് പോയത് 23 രൂപ..

ഇത് ഞങ്ങൾക്ക് പറ്റിയതാണ്.ആർക്കു വേണേലും തെളിവും തരാം..ഇങ്ങനെ ഉള്ള ഈ ബാങ്കുകളുടെ കൊള്ള അവസാനിപ്പിക്കാൻ ദയവു ചെയ്തു ഷെയർ ചെയ്യുക.. ഈ കേരളത്തിൽ ഉള്ളവർക്ക് എങ്കിലും മനസിലാകട്ടെ ഇവരുടെ തനി ഗുണം.

Leave a Reply

Your email address will not be published. Required fields are marked *