​കുട്ടികളും കുടുംബഭാരങ്ങളുമൊക്കെ ആകുമ്പോൾ ജീവിക്കാൻ മറക്കുന്ന ഭർത്താക്കമാരോട് ഒരു വാക്ക്

 

“നിനക്ക് ഈ സീരിയൽ ഒന്ന് നിർത്തിക്കൂടെ….” എന്നും ജോലി കഴിഞ്ഞു വന്നു കയറിയ ഉടനെ എനിക്ക് ചോദിക്കാൻ ഈ ഒരു ചോദ്യമേ ഉണ്ടാവാറുള്ളു….സത്യം പറഞ്ഞാൽ എനിക് സീരിയൽ എന്ന് പറഞ്ഞാലേ കലിയാണ്.പതിവ് പോലെ ഓഫീസിൽ നിന്നും ആകെ ക്ഷീണിച്ചാണ്‌ എത്തിയത്… വന്നു കയറിയതും ടിവിയിൽ കൂറെ സീരിയലും ശബ്ദവും…. ഹോ കേൾക്കുമ്പോൾ തന്നെ തല പെരുക്കും….കൈയിൽ ഇരുന്ന ലാപ്‌ ടോപ്‌ മേശയിലേക്കു വലിച്ചെറിഞ്ഞു ഹാളിലെ സോഭ യിൽ ഞാൻ ചുരുണ്ടു കൂടി.. അവൾ അപ്പോളും ടീവിയിൽ കണ്ണുംനട്ടിരിപ്പാണ്…..” അമ്മു… കുടിക്കാൻ എന്തെങ്കിലും തരുമോ.. ?? ” ഇത് കഴിയട്ടെ എന്നുള്ള മറുപടി ഞാൻ പ്രതീക്ഷിരുന്നെങ്കിലും അതിനു വിപരീതമായി” ജിഷ്ണു ഏട്ടാ ഇപ്പോൾ കൊണ്ടുവരാട്ടോ ” എന്നും പറഞ്ഞു അവൾ അകത്തു പോയി എനിക്ക് നല്ല ഉപ്പിട്ടുള്ള നാരങ്ങ വെള്ളം കൊണ്ടുവന്നു. അത് വാങ്ങി കുടിക്കുമ്പോളും മനസ്സ് മറ്റെവിടെയോ ആയിരുന്നു…. ഓഫീസിൽ ആകെ പ്രശ്നമാണ്. അതിന്റെ വെപ്രാളത്തിൽ ആയിരുന്നു ഞാൻ. ഓരോ ദിവസവും തള്ളി നീക്കാൻ ബുദ്ധിമുട്ടുകയാണ് ഞാൻ ഇവിടെ……അതിനിടയിലാണ് അവളുടെ സീരിയൽ.. ചെവിതല കേൾക്കണ്ട.

കൂടെ എന്റെ അമ്മയുമുണ്ട്.. ഈ കാര്യത്തിൽ അമ്മായിയമ്മയും മരുമോളും ഒറ്റ കേട്ടാണ്….” ഈ ടിവി ഒന്ന് നിർത്തൂ… ” സഹി കെട്ടു ഞാൻ പറഞ്ഞു…” ജിഷ്ണു ഏട്ടാ… വല്ലപ്പോഴും ഇതൊക്കെ കണ്ടുവെന്ന് കരുതി ഇവിടെ ഒന്നും സംഭവിക്കില്ല….. ഏട്ടന് എപ്പോളും സിനിമകളും വാർത്തകളും മതിയല്ലോ…..” അല്ലെങ്കിലും അങ്ങനെയാ…. ഞങ്ങൾ ഒന്ന് എന്തേലും കാണാൻ തുടങ്ങുമ്പോൾ ഏട്ടൻ എത്തും….. ”കാര്യം അവൾ എന്നെ കളിയാക്കാൻ പറഞ്ഞതാണെങ്കിലും എനിക്ക് അത് തീരേ പിടിച്ചില്ല….കൈയിൽ ഇരുന്ന ഗ്ലാസ്‌ താഴേക്ക്‌ ശക്തിയായി ഞാൻ എറിഞ്ഞു. വലിയൊരു ശബ്ദത്തോടെ അത് നിലത്തു ചിന്നി ചിതറി.” നീ കൂടുതൽ സംസാരിക്കരുതേ കെട്ടോ അമ്മു….

എന്റെ അപ്രതീക്ഷിതമായ മറുപടി കെട്ടു അവൾ ഞെട്ടി…. അവളുടെ കണ്ണുകൾ നിറഞ്ഞു. എന്റെ ദേഷ്യം കണ്ട് അമ്മ ഒന്നും മിണ്ടാതെ അമ്മയുടെ മുറിയിലേക്ക് കയറി പോയി….കരഞ്ഞു കൊണ്ട് പൊട്ടിച്ചിതറിയ കുപ്പിച്ചില്ലുകൾ അവൾ വാരി എടുത്തു… അതിൽ ഒന്ന് കൊണ്ട് അവളുടെ കൈ മുറിഞ്ഞു രക്തംഒലിച്ചു… അത് കണ്ടിട്ടും എനിക് ഒരു സഹതാപവും തോന്നിയില്ല…. കൈ മുറിഞ്ഞിട്ടും അവൾ അതെല്ലാം തൂത്തു തുടച്ചു.. എന്നിട്ടും എന്നിൽ ഒരു ഭാവ വെത്യാസം ഉണ്ടായില്ല.. ഒന്നും പറയാതെ അവൾ ആടുകളിയിലേക്കു പോയി….ഞാൻ ദേഷ്യപ്പെട്ടാലും അവൾക്ക് സങ്കടം വന്നാലും അവൾ കരഞ്ഞു തീർക്കുന്നത് ആ അടുക്കളയിലെ നാല് ചുവരുകൾക്കുള്ളിൽ ആണ്…..എന്നോടുള്ള ദേഷ്യം മുഴുവനും പാവം പത്രങ്ങളോട് തീർക്കാനാകും….എന്റെ ദേഷ്യം എനിക് പിടിച്ചു നിർത്താൻ കഴിയുന്നതിനപ്പുറമായിരുന്നു… മറ്റെന്തോ ഓർത്തു അറിയാതെ പറ്റിയതാണ്..ദേഷ്യം അടങ്ങിയപ്പോൾ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നു… എന്നോട് ദേഷ്യം ഉണ്ടായിരുന്നെങ്കിലും എന്റെ തുണികൾ കഴുകി ഉണക്കാനും രാത്രി ഭക്ഷണത്തിനു എനിക്ക് പ്രിയപ്പെട്ട അയലക്കറി ഉണ്ടാക്കാനും അവൾ മറന്നിരുന്നില്ല… അത് പിന്നെ പ്രേമിക്കുമ്പോളെ അങ്ങനെയാണ്… എന്തേലും പറഞ്ഞാൽ അപ്പോൾ മുഖം തണ്ണിമത്തൻ പോലെ ആവും…. ഞാൻ പുറകെ ചെന്നു പിണക്കം മാറ്റാൻ വേണ്ടിയായിരുന്നു അവളുടെ മിക്ക പിണക്കങ്ങളും….ഒന്ന് കെട്ടി പിടിച്ചാൽ തീരുമായിരുന്നു അവളുടെ ഇന്നത്തെ പരിഭവം. എന്നാൽ അവളുടെ പരിഭവം മാറ്റാൻ ഞാൻ പോയില്ല…..

കാരണം എനിക്ക് അതിൽ താല്പര്യം ഇല്ലായിരുന്നു.. അവളോടുള്ള എന്റെ കളിയും ചിരിയും എന്നേ മാറിയിരുന്നു.. കിടക്കാൻ മുറിയിൽ എത്തിയപ്പോൾ അവളും കുഞ്ഞും ഉറങ്ങിയിരുന്നു… അവളുടെ മുഖം കണ്ടാലെ അറിയാം നന്നായി കരഞ്ഞിട്ടുണ്ട്. കൈയിൽ ഒരു വലിയ കെട്ടും…. ചെന്നു കുഞ്ഞിനേ കുറച്ചു മാറ്റി കിടത്തി കട്ടിലിന്റെ ഓരത്തു ഞാനും കിടന്നു…. കൈ കാണുമ്പോൾ എന്തോ പോലെ…പ്രേമവിവാഹം ആയിരുന്നു ഞങ്ങളുടേത്.. എങ്ങനെയാണ അവൾ മനസ്സിൽ കയറി കൂടെയെന്നു അറിയില്ല അത്ര വേഗം ഞാൻ അവളെ സ്നേഹിച്ചു തുടങ്ങിയിരുന്നു.. എന്റെ നിരന്തരമുള്ള ശല്യം സഹിക്കാനാവാതെയവും അവളും എന്നേ പ്രേമിച്ചത്…. പിന്നെ പ്രണയം തലയ്ക്കു പിടിച്ച നാളുകൾ ആയിരുന്നു…. പ്രവാസി ആയതുകൊണ്ട് കാണാനും ചുറ്റാനും കഴിഞ്ഞിരുന്നില്ല… എന്നാലും ഫോണിലൂടെ ഞങ്ങൾ അടുത്തു… സ്വപ്‌നങ്ങൾ കണ്ടു… ഭാവിയും കുട്ടികളെയും വരെ തീരുമാനിച്ചു… നാട്ടിൽ വന്നു നേരെ പോയത്‌ അവളുടെ വീട്ടിലേക്കാണ്. ഏതൊരു പ്രണയത്തെ പോലെ ആദ്യം ഒന്ന് എതിർത്തെങ്കിലും ഞങ്ങൾ സമ്മതിപ്പിച്ചെടുപ്പിച്ചു..

കല്യാണം കഴിഞ്ഞുള്ള ഒരു വർഷം… ഞങ്ങളുടെ ജീവിതത്തിലെ അതി മനോഹരമായ ദിനങ്ങൾ…. അവളുടെ ശരീത്തിലെ ഓരോ അണുവിലും ഞാൻ ലയിച്ചു ചേർന്നു… ഒരുമിച്ചു ഒരുപാട് യാത്ര ചെയ്തു.. മഴ നനഞ്ഞു, ബൈക്കിൽ കറങ്ങി അവളെ മൂടി പുതച്ചു ഉറങ്ങി.. അവളെ പിരിയാൻ പറ്റാത്തത് കൊണ്ട് നാട്ടിൽ തന്നെ കൂടി.. അവളുടെ കളിയും ചിരിയും പരിഭവങ്ങളും ഓരോ നിമിഷവും എന്നേ ഭ്രാന്തനാക്കി….പ്രേമ വിവാഹം കൂടി ആയിരുന്നത് കൊണ്ട് ഒന്നിച്ചു കണ്ട സ്വപ്‌നങ്ങൾ എല്ലാം ഞാൻ സാധിച്ചു കൊടുത്തു…“ജിഷ്ണു ഏട്ടാ ഈ സന്തോഷം എന്നും ഉണ്ടാകുമോ ?? ” നാണത്താൽ അവൾ ചോദിക്കുമ്പോൾ ഒന്നുടെ മുറുക്കെ കെട്ടി പിടിച്ചു ഞാൻ പറയുമായിരുന്നു “മരിക്കുന്ന വരെ നിന്റെ ജിഷ്ണു ഏട്ടൻ ഇങ്ങനെ തന്നെ ആകുമെന്ന് ” താമസിക്കാതെ ഞങ്ങൾക്കിടയിൽ ഞങ്ങളുടെ കുട്ടൂസും വന്നു…. പിന്നെ ഞാനും അവളും ഞങ്ങളുടെ മകളുമായി എന്റെ ലോകം….

എന്നാൽ എല്ലാ പുരുഷമാരെ പോലെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ എന്റെ ശ്രദ്ധ ജോലിയിലേക്കും പണത്തിലേക്കും തിരിഞ്ഞു… ജോലിക്ക് പോകുക വരുക ഒരുപാട് സമ്പാദിക്കുക ഇവയെല്ലാം എന്റെ ചിന്തകളായി മാറി..അവളെ ശ്രദ്ധിക്കാനോ അവളുടെ ജിഷ്ണുവായി മാറാനോ ഞാൻ മറന്നു…. അവളോടുള്ള വാക്ക് പോലും ഞാൻതെറ്റിച്ചു . ഒരു വേലക്കാരിയെ പോലെ എന്റെയും കുഞ്ഞിന്റെയും പണിയെല്ലാം ചെയ്യുമ്പോളും അവളെ പുകഴ്ത്തി ഒരു വാക്ക് പോലും ഞാൻ പറഞ്ഞില്ല….. ഒരു ഭാര്യ എന്ന നിലയിൽ അവൾ ചെയ്യ്തു കൊണ്ടിരുന്നതെല്ലാം ഒരു കടമ മാത്രമായി ഞാൻ കണ്ടിരുന്നോളു….എന്നാൽ അവൾ എന്നേ ഓരോ നിമിഷവും സ്നേഹിച്ചോണ്ടിരുന്നു. എപ്പോളും ജിഷ്ണു ഏട്ടാന്നും പറഞ്ഞു പുറകെ നടന്നിരുന്നു… അതിൽ എനിക്ക് ഒരു സന്തോഷവും തോന്നിയിരുന്നില്ല… എന്നാൽ ഇന്ന് കുറച്ചു കൂടി പോയി….

ആലോചിച്ചിരുന്നു ഉറങ്ങി പോയതേ അറിഞ്ഞില്ല…..” ജിഷ്ണു ഏട്ടാ…. എഴുന്നേക്കു…. ജോലിക്ക്പോവണ്ടേ… ?? എന്ത് ഉറക്കമാണ് ഇത്… ?? കാലത്ത് അവളുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്…. കുളിച്ചു ചന്ദനക്കുറി അണിഞ്ഞു ഒരു കപ്പ്‌ ചായയുമായി അവൾ എന്നേ വിളിച്ചുണർത്തി…..ചായ മേശയിൽ വെച്ചു തിരിയാൻ നേരം അവളുടെ കൈയിൽ പിടിച്ചു അവളെ പിടിച്ചു എന്റെ നെഞ്ചിലേക്ക് ഇട്ടു….പതിയെ ആ കണ്ണുകളിൽ നോക്കി ആ താടിയിൽ പിടിച്ചു ഉയർത്തി ഞാൻ ചോദിച്ചു“ദേഷ്യമാണോ എന്നോട്… ?? ”” ദേഷ്യമൊന്നുമില്ല ഏട്ടാ…. എനിക്ക് മനസ്സിലാവും ഏട്ടനെ…. ”എല്ലാവരും എങ്ങനെയൊക്കെ തന്നെയാ… പ്രേമിക്കുമ്പോളും കല്യാണ മധുവിധുവിലും ഉണ്ടാകുന്ന സ്നേഹമോ സംരക്ഷണമോ തുടർന്നും ഉണ്ടാകണമെന്നില്ല…..പ്രത്യേകിച്ച് സാധാരണക്കാർ ആണെങ്കിൽ… ജീവിതം കെട്ടിപൊക്കുന്നതിനിടയിൽ പലരും ജീവിക്കാൻ മറക്കുന്നു…. അത് സ്നേഹക്കുറവുമൂലമല്ല…. എന്റെയും മകളുടെയും ഭാവി സുരഷിതമാക്കുന്നതിനുള്ള നെട്ടോട്ടമാണ്….. ഇന്ന് മാത്രമല്ല നാളെയും സുഖമായി ജീവിക്കാനുള്ള കരുതൽ ആണ്…. എനിക്ക് അത് മനസ്സിലാവും ”

ഒരു ഞെട്ടലോടെ അവളുടെ വാക്കുകൾ ഞാൻ കേട്ടിരുന്നു…എന്റെ മനസ്സ് ഒരിക്കൽ പോലും അവളോട്‌ ഞാൻ തുറന്ന് പറഞ്ഞിരുന്നില്ല…. പറയാതെ ഇത്രയും എന്നെ മനസ്സിലാക്കിയ അവളെ ഞാൻ നെഞ്ചോട് ചേർത്തു… പതിയെ ആ കൈയുടെ മുറിവിൽ എന്റെ ചുണ്ടുകൾ പതിഞ്ഞു……

NB : കുട്ടികളും കുടുംബഭാരങ്ങളുമൊക്കെ ആകുമ്പോൾ ജീവിക്കാൻ മറക്കുന്ന ഭർത്താക്കമാരോട് ഒരു വാക്ക്.. എന്നും റൊമാന്റിക്കായി ഇരിക്കുകയല്ല സ്നേഹം എന്നറിയാം…. അല്ല എന്നാൽ പണത്തിനായുള്ള പരക്കം പാച്ചിലിൽ നമുക്കായി ജനിച്ചവളെ വേദനിപ്പിക്കാതെ ഇരിക്കുക.. നിങളുടെ ഒരു തലോടൽ ഒരു സ്നേഹം നിറഞ്ഞ ചുംബനം ,ഒരു കെട്ടിപ്പിടുത്തം, ഇവയെല്ലാം അവർക്കു ഒരുപാട് സന്തോഷമേകും… നെഞ്ചോട് ചേർത്ത് നിർത്തുക, ജീവിതത്തിൽ എപ്പോളും സ്നേഹത്തിന്റെ ഒരു തലോടൽ അവർക്കേകുക…

സ്നേഹത്തോടെഅവരെ ചേർത്തു നിർത്തുക….സ്നേഹ സമ്പൂർണ്ണമായ ദാമ്പത്യം സ്വർഗ്ഗ തുല്യമാണ്….

Leave a Reply

Your email address will not be published. Required fields are marked *